ഷാജി എൻ‌.കരുൺ വീണ്ടും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക്

Date:

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കാൻ സാദ്ധ്യത.  ഷാജി എൻ.കരുണിന് അക്കാദമി ചെയർമാൻ പദവി നൽകി പകരം സംവിധായകൻ കമലിനെ കെഎസ്എഫ്‍ഡിസി ചെയർമാൻ സ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം.

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌കെ) മൂന്നു മാസമേ ഉള്ളൂവെന്നതുകൊണ്ട് തന്നെ യോഗ്യനായ ഒരാളെ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടതും അത്യാവശ്യമാണെന്നിരിക്കെ ഒരിക്കൽ കൂടി ഷാജി എന്‍.കരുണിനെ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

സർക്കാർ തലത്തിൽ തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഷാജി എന്‍.കരുൺ പറഞ്ഞു. ”ഐഎഫ്എഫ്കെ ഭംഗിയായി  നടക്കണം. അതു മുടങ്ങാൻ പാടില്ല.  ഞാനായിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ. അത്തരത്തിൽ ഞാൻ കൂടി തുടങ്ങിവച്ചതാണ് ചലച്ചിത്ര മേള. ചലച്ചിത്ര മേളയുടെ നടത്തിപ്പിന് എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണ്. കഴിഞ്ഞതവണയും മേളയുടെ നടത്തിപ്പിൽ രഞ്ജിത്തിനെ ഞാൻ സഹായിച്ചിരുന്നു’’ – ഷാജി എൻ. കരുൺ വ്യക്തമാക്കി.

Share post:

Popular

More like this
Related

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...