കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച നടത്തി ശശി തരൂർ ; യൂസർ ഡെവലപ്മെന്റ് ഫീസും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലെ യാത്രക്കാരെ കബളിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേൺസും’ വിഷയമായി

Date:

ന്യൂഡൽഹി : കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. നാലു പ്രധാന വിഷയങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചതെന്ന് തരൂര്‍ പറഞ്ഞു. മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുകയും അതിവേഗ നടപടി ഉറപ്പ് നല്‍കുകയും ചെയ്തുവെന്നും തരൂര്‍ അറിയിച്ചു.

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങളിലെ പോലെ, പ്രൈവറ്റ്  എയർപോർട്ടുകൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് തരൂർ ഒന്നാമതായി ഉന്നയിച്ച വിഷയം. ഇതുവഴി പൊതു പ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണാധികാരികൾ എന്നിവരുമായി വിവിധ വിഷയങ്ങളിൽ മികച്ച ഏകോപനം സാദ്ധ്യമാകുമെന്നും തരൂർ അഭിപ്രായപ്പെടുന്നു. പൊതു പ്രശ്നങ്ങൾ പരിഗണിക്കുന്ന ഫോറമെന്ന നിലയിലും ഇതിന് പ്രവർത്തിക്കാനാവുമെന്നും സൂചിപ്പിക്കുന്നു.

സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന യൂസർ ഡെവലപ്മെന്റ് ഫീസ് (User Development Fees) പുനഃപരിശോധിക്കുകയും കുറക്കുകയും ചെയ്യേണമെന്നതാണ് രണ്ടാമത്തെ വിഷയം.
സാധാരണ യാത്രക്കാർക്ക് വലിയ സാമ്പത്തിക ഭാരമാകുന്ന ഇത്തരം ഫീസുകളുടെ നിയന്ത്രണത്തിൽ എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി (AERA) സജീവമായ ഇടപെടലുകൾ നടത്തണം. ഇതുപോലെ എയർലൈൻസ് യാത്രക്കാർക്കുള്ള എയർക്രാഫ്റ്റ് ലാൻഡിംഗ് ഫീസും തീർച്ചയായും യാത്രക്കാർക്ക് അധികഭാരമാണെന്ന് എംപി ചൂണ്ടിക്കാണിച്ചു.

നിലവിൽ തിരക്കില്ലാത്ത ചെറിയ  എയർപോർട്ടുകൾക്കിടയിലെ വിമാന സർവ്വീസുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി (Udaan Scheme) വിപുലീകരിക്കേണ്ടതിൻ്റെആവശ്യകതയും തരൂർ എടുത്തുപറഞ്ഞു. അങ്ങനെവന്നാൽ,  തിരുവനന്തപുരം-കോയമ്പത്തൂർ, തിരുവനന്തപുരം-കൊച്ചി-കോഴിക്കോട്-കണ്ണൂർ തുടങ്ങിയ റൂട്ടുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്താം. ചെറിയ സബ്‌സിഡികൾ ലഭ്യമാക്കിയാൽ, എയർലൈൻസ് ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാൻ താത്പര്യം കാണിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ എയർലൈൻസുകൾ ‘ഡാർക്ക് പാറ്റേൺസ്’ (dark patterns) ഉപയോഗിച്ച് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയുണ്ടെന്നും തരൂർ കേന്ദ്ര മന്ത്രിക്ക് മുൻപിൽ തുറന്നുകാണിച്ചു. ഇതുമൂലം, ഒരു കുടുംബം ഒന്നിച്ച് ഇരിക്കണമെങ്കിൽ പോലും അധിക ചാർജ് നൽകേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബറിൽ ഉപഭോക്തൃ കാര്യ വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഇതുവരെ യാതൊരു നടപടിയും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവുമായുള്ള ചർച്ചയിൽ ശശി തരൂർ ബോദ്ധ്യപ്പെടുത്തി.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...