വയനാടിനെ മുൻനിർത്തി ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ; ഒരു നിയമപരിരക്ഷയും ബിൽ ഉറപ്പുനൽകുന്നില്ലെന്ന് ആക്ഷേപം

Date:

ന്യൂഡൽഹി : പാർലമെൻ്റിൽ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശശി തരൂർ. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്താത്ത ബിൽ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂർ പറഞ്ഞു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പുതിയ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കവെയായിരുന്നു തരൂരിൻ്റെ വിമർശനം.

വയനാട് ദുരന്തത്തെ മുൻനിർത്തിയാണ് ബില്ലിനെ ശശിതരൂർ തുറന്നുകാട്ടിയത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിൻ്റെ പരിഹാസം. “സർക്കാർ എടുത്തു ചാടിയാണ് ബിൽ അവതരിപ്പിക്കുന്നത്. വിദ്ഗ്ദ്ധ പഠനം പോലും നടത്തിയില്ല. വയനാടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേർ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനായില്ല.” – പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.

“വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ഇടക്കാല സഹായം അനുവദിക്കുന്നതിൽ വലിയ വീഴ്ചയാണ്. കേരളത്തിൻ്റെ അഭ്യർത്ഥന നിരസിച്ചു. വയനാടിന് സഹായം നൽകാൻ എന്തിന് മടിക്കുന്നു. എൻ ഡിആർ എഫ് വിതരണത്തിൽ വേർതിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണ്. യാഥാർത്ഥ്യം തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല. മുണ്ടക്കൈ , ചൂരൽമല ദുരന്തം  ഇനി രാജ്യത്തുണ്ടാകരുത്. കേരളം പോലെ പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ഒന്നും പുതിയ ബില്ലിലില്ല.” – എതിർപ്പ് പ്രകടിപ്പിച്ച് ശശിതരൂർ പറഞ്ഞുവെച്ചു.

Share post:

Popular

More like this
Related

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...

ഓപ്പററേഷൻ സിന്ദൂർ : ‘ബ്രഹ്മോസി’ന് വൻ ഡിമാൻ്റ് ; തൽപ്പരരായി രാജ്യങ്ങളുടെ നിര

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറെ...

കരിപ്പൂരിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, കൊണ്ടുവന്നവൻ മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ അറസ്റ്റിൽ

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി...