ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയുടെ സംഘമാണ് ഗംഗാവലി പുഴയുടെ അടിത്തട്ടലിറങ്ങി പരിശോധിക്കുന്നത്. അമാവാസി ദിവസമായതിനാൽ പുഴയിൽ നിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനാൽ ജല നിരപ്പ് താഴുന്നത് പ്രയോജനപ്പെടുത്തി തിരച്ചിൽ നടത്താനാണ് തീരുമാനം
രാവിലെ 7 മുതൽ 11 മണി വരെയാണ് അനുകൂല സമയം. നേരെത്തെ റഡാർ പരിശോധനയിൽ ലോറിയുടെ സാനിദ്ധ്യം കണ്ടെത്തിയ ഭാഗത്താണ് പരിശോധന നടത്തുന്നത്. അതിനായി അവിടെ അടിഞ്ഞുകൂടിയ മരവും മണ്ണും ആദ്യം നിക്കും
പ്രതികൂല കാലാവസ്ഥയും പുഴയിലെ അതിശക്ത കുത്തൊഴുക്കും കാരണമാണ് ഒരാഴ്ച മുൻപ് അർജുൻ അടക്കം മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടം നിർത്തിയത്. ഇന്നത്തെ തിരച്ചിൽ ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിലല്ല ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. എന്നാൽ, കാർവാർ എം എൽ.എ അടക്കമുള്ളവരുടെ പിന്തുണ ഈശ്വർ മൽപ്പെ സംഘത്തിനുണ്ട്.