‘യുപി മുഖ്യമന്ത്രിയുടെ വസതിക്ക് താഴെ ശിവലിം​ഗമുണ്ട്, ഖനനം നടത്തണം’ – അഖിലേഷ് യാദവ്

Date:

ലഖ്നൗ : ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളിൽ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ്  മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഖനനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ശിവലിംഗം അവിടെ ഉണ്ടെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും’ അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നടക്കുന്ന ഉത്ഖനന പ്രവർത്തനങ്ങൾ ഒമ്പതാം ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു പരാമർശം. കഴിഞ്ഞയാഴ്ച, ഉത്തർപ്രദേശിലെ സംഭാലിൽ നടത്തിയ സർവ്വേയിൽ  ക്ഷേത്രവും കിണറും കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഖനനം തുടങ്ങിയത്. ലക്ഷ്മൺ ഗഞ്ച് പ്രദേശത്തെ സ്ഥലത്ത് രണ്ട് ബുൾഡോസറുകൾ ഉപയോഗിച്ച് ഖനനം നടത്തിയതിന് ശേഷമാണ് കിണർ കണ്ടെത്തിയത്. അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് അഖിലേഷിൻ്റെ പ്രസതാവന.

Share post:

Popular

More like this
Related

മാനേജരെ മർദ്ദിച്ച കേസിൽ  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍

കൊച്ചി : മാനേജരെ മർദ്ദിച്ച കേസിൽ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍...

സംസ്ഥാനത്ത് പ്രളയ സാദ്ധ്യത മുന്നറിയിപ്പ് ; അതിതീവ്ര മഴയിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് 

തിരുവനതപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കൂടി അതിതീവ്ര മഴ തുടരുമെന്ന്...

ഭാഗ്യക്കുറിയുടെ സമ്മാന ഘടനയിൽ മാറ്റം വരും ; വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ആലപ്പുഴ : സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയിൽ ഏജൻ്റുമാർക്കും, വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമായ...