സ്വന്തം വിവാഹം നടക്കേണ്ട വേദിയിൽ ശ്രുതി എത്തി – ഒറ്റക്ക്, അതിഥിയായി; കണ്ണീർ വായ്പോടെ മമ്മൂട്ടി നൽകിയ സ്നേഹോപകാരം സ്വീകരിച്ചു

Date:

കൊച്ചി: ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടക്കുന്ന സമൂഹ വിവാഹ വേദി. ശ്രുതിയുടെ വിവാഹവും ഈ ധന്യ മുഹൂർത്തത്തിലാണ് നടക്കേണ്ടിയിരുന്നത്. വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടു പോയ ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെയ്സനേയും ഒരു കാർ അപകടത്തിൽ നഷ്ടപ്പെട്ടതോടെയാണ് വിവാഹ വേദിയിൽ ജെയ്സൻ്റെ ഓർമ്മകളുമായി ഒറ്റക്ക്, അതിഥിയായി എത്താൻ നിയോഗമായത്. ചടങ്ങിലേക്ക് ശ്രുതിയെ വിളിക്കണമെന്നും ഇരുവര്‍ക്കുമായി കരുതിവച്ച സമ്മാനങ്ങള്‍ നല്‍കണമെന്നും നിർബ്ബന്ധം പിടിച്ചത് മമ്മൂട്ടിയായിരുന്നു.

“ഇതൊരു കടലാസാണ്. ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം.” – മമ്മൂട്ടി നൽകിയ സ്നേഹോപകാരം അവൾ ഈറൻ മിഴികളോടെ ഏറ്റുവാങ്ങി. കാഴ്ചക്കാരായവരുടേയും കണ്ണുകളെ നനവ് പടർത്തുന്നതായി രംഗം.

ആ ധന്യ നിമിഷങ്ങളെക്കുറിച്ച് മമ്മൂട്ടിയുടെ പിആര്‍ഒ റോബേര്‍ട്ട് കുര്യാക്കോസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കു വെച്ച് കുറിച്ചതിങ്ങനെയാണ് –

“ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ‘ട്രൂത്ത് മാംഗല്യം’ വേദിയില്‍ വച്ച് ശ്രുതിയെ ചേര്‍ത്തു നിര്‍ത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു. വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയുടെയും ജെന്‍സന്റെയും കഥ അറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയില്‍ വച്ച് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.
തുടര്‍ന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരന്‍മാര്‍ക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെന്‍സനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യര്‍ത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോള്‍, ശ്രുതിയുടെ കണ്ണും മനസും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു.”

https://www.facebook.com/share/v/nma7EtFmcUG1yLQy

Share post:

Popular

More like this
Related

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...