ഇഡി അന്വേഷണം വന്നതിന് പിന്നാലെ വിവാദ ഭൂമി തിരിച്ചുനൽകാൻ തയ്യാറായി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി ; ‘ഭർത്താവിന്റെ അന്തസ്സിലും വലുതല്ല ഒരു ഭൂമിയും’

Date:

ബെംഗ്ളൂരു : വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നൽകിയത്. വാർത്താക്കുറിപ്പിലൂടെയാണ് ബി എൻ പാർവതി വിവരം അറിയിച്ചത്. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണമെന്ന് പാർവ്വതി മുഡ അധികൃതർക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഭർത്താവിന്റെ അന്തസ്സിലും വലുതല്ല ഒരു ഭൂമിയെന്നും സ്ഥലം മുഡ അധികൃതർക്ക് തിരിച്ചെടുക്കാവുന്നതാണെന്നും ഈ കത്ത് മൂലം അതിന് സമ്മതം നൽകുന്നുവെന്നുമാണ് പാർവ്വതി വ്യക്തമാക്കിയത്.

ഭാര്യയുടെ തീരുമാനത്തിൽ ഇടപെടില്ല എന്നും അതിനെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു. ഇന്നലെ സിദ്ധരാമയ്യക്ക് എതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഡ ഭൂമിയിടപാട് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം ചുമത്തിയാണ് സിദ്ധരാമയ്യ അടക്കം നാല് പേർക്കെതിരെ ഇഡി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തേ കർണാടക ലോകായുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുഡ ഭൂമിയിടപാട് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിദ്ധരാമയ്യക്കെതിരെ കേസെടുത്തത്. സിദ്ധരാമയ്യ, ഭാര്യ ബി എൻ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, വിവാദത്തിനിടയാക്കിയ ഭൂമി വാങ്ങിയ പഴയ ഭൂവുടമ ദേവരാജു എന്നീ നാല് പേർക്കെതിരെയാണ് ഇഡി ഇസിഐആർ ഫയൽ ചെയ്തിരിക്കുന്നത്. പൊലീസ് കേസിലെ എഫ്ഐആറിന് സമാനമാണ് ഇസിഐആർ എന്നറിയപ്പെടുന്ന എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫോമേഷൻ റിപ്പോർട്ട്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...