മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ദിഖ് സുപ്രീം കോടതിയിലേക്ക് ; തടസ്സഹർജിയുമായി അതിജീവിതയും

Date:

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ചതോടെ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഹർജി നൽകാനുള്ള നീക്കം തുടങ്ങിയതോടെ സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിതയും തടസ്സ ഹർജയുമായി സുപ്രീം കോടതിയിലേക്ക്. സിദ്ദിഖ് മൂൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തൻ്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കോടതിയെ അറിയിക്കുമെന്ന് അതിജീവിത വ്യക്തമാക്കി.

സുപ്രീം കോടതിയിൽ ഹർജി നൽകാനായി സിദ്ദിഖിൻ്റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗിയുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി . അതിജീവിത പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടി നാളെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം. കൂടാതെ മറ്റു കേസുകളിലൊന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയെന്ന നിലയിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. തെളിവ് ശേഖരിക്കാൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ വ്യക്തമാക്കും. ജാമ്യാപേക്ഷ ഫയൽ ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുൻപാകെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സിദ്ദിഖിൻ്റെ നിയമ സംഘം.

നടൻ സിദ്ദിഖിൻ്റെ മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമെന്ന് കോടതി നിരീക്ഷിച്ചു. കോടതിക്കു മുമ്പാകെയുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ് തൻ്റെ വിധിയിൽ പറയുന്നുണ്ട്.

പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്നു നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അർഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചത് എന്നു കോടതി ചൂണ്ടിക്കാട്ടി. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവർ നേരിടുന്ന ദുരിതത്തെയാണ്. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഒരുപക്ഷേ അവരെ നിശബ്ദയാക്കാൻ വേണ്ടിയായിരിക്കും. എന്നാൽ അതു നിയമത്തിന് എതിരാണ്. പരാതിക്കാരിയുടെ സ്വഭാവമല്ല, പരാതിയുടെ ഗൗരവമാണു കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദിഖ് പരാതിയിൽ പറയുന്ന കുറ്റം ചെയ്തെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുൻകൂർ ജാമ്യത്തിന് അർഹനാണോ എന്നുമാത്രമാണു കോടതി പരിഗണിക്കുന്നത്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...