കോഴിക്കോട് : മെഡിക്കൽ കോളേജ് കോംപൗണ്ടിൽ ബിഗ് ഷോപ്പറിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തിങ്കളാഴ്ച രാവിലെ 11.30 നാണ് തലയോട്ടി കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ പോലീസിനെ അറിച്ചതനുസരിച്ച് തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഇൻക്വസ്റ് നടക്കും.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തലയോട്ടി അടങ്ങിയ സഞ്ചി കോളേജ് കോംപൌണ്ടിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചത് ആരെന്നത് പോലീസ് തിരയുന്നു. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താനും പരിശോധനകള്‍ തുടരുന്നു. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോ എന്നതും അന്വേഷണ പരിധിയിലുണ്ട്.