പാലക്കാട് : സാമൂഹിക പ്രവർത്തകനായ അട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു. ശനിയാഴ്ച രാവിലെ ആറോടെ പാൽ വാങ്ങാൻ പുറത്തുപോയ വഴിയെയാണ് സുകുമാരനെ തമിഴ്നാട്ടിലെ കാട്ടൂർ പൊലീസ് പിടിച്ചുകൊണ്ടുപോയത്
കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് കമ്പനി അട്ടപ്പാടിയിൽ ഭൂമി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ അവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കമ്പനി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സുകുമാരനെ വിട്ടയച്ചതെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ അഡ്വ. ദിനേശ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിരന്തരം നിയമ പോരാട്ടം നടത്തി കൊണ്ടിരുന്ന സാമൂഹിക പ്രവർത്തകനാണ് സുകുമാരൻ. ഇപ്പോൾ നഞ്ചിയമ്മയുടേതുൾപ്പെടെ അട്ടപ്പാടിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും സുകുമാരനാണ്