‘അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിച്ചു.’ ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അജിത് ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്‌

Date:

[Photo Courtesy : X ]

ചെന്നൈ : അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്‌ അയച്ച് സംഗീത സംവിധായകൻ ഇളയരാജ. അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ച് അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നോട്ടീസ് അയച്ചത്. തന്റെ മൂന്ന് പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാണ്
ആരോപണം.

1982-ല്‍ റിലീസ് ചെയ്ത ‘സകലകലാ വല്ലവ’നിലെ ഇളമൈ ഇതോ ഇതോ, 1986-ൽ തിയേറ്ററിലെത്തിയ ‘വിക്ര’ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി, 1996-ല്‍ പുറത്തിറങ്ങിയ ‘നാട്ടുപുര പാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍ എന്നീ പാട്ടുകളാണ് ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ചിരിക്കുന്നത്. തൻ്റെ ഈണത്തിൽ പുറത്തുവന്ന പാട്ടുകളുടെ യഥാര്‍ത്ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മ്മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.

തന്റെ അനുവാദമില്ലാതെ, പാട്ട് വികലമായി ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണ്. റോയല്‍റ്റി നല്‍കാതെ തന്റെ സൃഷ്ടിയെ വാണിജ്യപരമായി ദുരുപയോഗം ചെയ്തുവെന്നും നോട്ടീസില്‍ പറയുന്നു.  പാട്ടുകള്‍ പ്രസ്തുത ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും ഉപാധികളില്ലാതെ മാപ്പുപറയണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. ആവശ്യങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ അംഗീകരിക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും നോട്ടീസ് നൽകുന്നു.

Share post:

Popular

More like this
Related

വന്നു കെഎസ്ആർടിസിക്ക് പുതിയ ബസുകൾ ;   സൂപ്പർഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്...

നടി മിനു മുനീർ‌ അറസ്റ്റിൽ.

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ 1 അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി...

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...