പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ ; വാർഡൻ അറസ്റ്റിൽ

Date:

സംഗറെഡ്ഡി : തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ
പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ കണ്ടെത്തി. കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്തിയത്. പോലീസിനെ വിവരമറിയിച്ചതനുസരിച്ച് നടന്ന പരിശോധനയിൽ ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ് ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തി. വാർഡനെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പിടിച്ചെടുത്ത ക്യാമറകൾ ഫോറൻസിക് സംഘത്തിന് കൈമാറി. അവർ ഡാറ്റ പരിശോധിച്ചുവരികയാണ്. തുടർ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം തുടരുകയാണ്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...