ശ്രീജേഷും സംഘവും തിരിച്ചെത്തി; ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്

Date:

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.

പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാക്കളെ കാണാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്. നേരത്തേ ശനിയാഴ്ച ഹോക്കി ടീമിന്റെ ആദ്യ സംഘം നാട്ടിലെത്തിയിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിനായാണ് ചില താരങ്ങൾ പാരീസില്‍ തുടര്‍ന്നത്. സമാപന ചടങ്ങില്‍ ഷൂട്ടർ മനു ഭാക്കറിനൊപ്പം ഇന്ത്യന്‍ പതാകയേന്തിയത് ശ്രീജേഷായിരുന്നു.

Share post:

Popular

More like this
Related

ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം...

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ...

ബാലവേല വിമുക്ത സംസ്ഥാനമാകാൻ കേരളം ; നിർണ്ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ്...

ഓപ്പറേഷൻ സിന്ധു: ഇറാൻ – ഇസ്രയേൽ രാജ്യങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിലെത്തിയത് 67 പേർ 

ന്യൂഡൽഹി/തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി...