‘സമത്വം എന്ന ആശയം വളരണം, അതിനായി പോരാടണം’ – വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷസമാപന മേദിയിൽ സ്റ്റാലിൻ; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും

Date:

കോട്ടയം : തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്മാരകത്തിൽ ഇരുനേതാക്കന്മാരും പുഷ്പാർച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.

കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണ ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

1924 ൽ‌ പെരിയാറെ അറസ്റ്റ് ചെയ്ത അതേ വൈക്കത്തു തന്നെ പെരിയാറിന്റെ പ്രതിമ ഉയർന്നിരിക്കുകയാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ”ഇതാണ് പെരിയാറിന്റെ വിജയം. ഇത് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട ദിവസമാണ്. ഈ കാഴ്ച കാണാൻ കലൈജ്ഞർ കരുണാനിധി ഇല്ല എന്ന വിഷമം ഉണ്ട്. പല മേഖലകളിലും നാം മുന്നേറി. അതുപോരാ. ഇനിയും മുന്നേറേണ്ട മേഖലകളുണ്ട്. ഉയർന്ന ജാതി താഴ്ന്ന ജാതി, പാവപ്പെട്ടവൻ– പണക്കാരൻ, ആൺ– പെൺ വേർതിരിവുകൾക്കെതിരെ പോരാട്ടം തുടരണം. മുൻപത്തേക്കാൾ വേഗത്തിൽ മാറണം. ആരെയും താഴ്ത്തിക്കാണാതെ സമത്വം എന്ന ആശയം വളരണം.” – സ്റ്റാലിൻ്റെ വാക്കുകൾ

തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അദ്ധ്യക്ഷൻ കെ വീരമണി തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ വി വേലു, എംപി സ്വാമിനാഥൻ, വിസികെ അദ്ധ്യക്ഷൻ തീരുമാവളവൻ എം പി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം പി, സി കെ ആശ എം എൽ എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

വൈക്കം വലിയ കവലയിൽ 84 സെന്റിൽ തയ്യാറാക്കിയ തന്തൈ പെരിയാർ സ്മാരകത്തിൽ മ്യൂസിയം, ലൈബ്രറി എന്നിവയും ഉൾപ്പെടുന്നു.  വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. 

വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി കെ മാധവനും കെ പി കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....