ആണുങ്ങളെ പോലെ നിവർന്ന് നിന്ന് പ്രതികരിക്കൂ; മോഹൻലാലിനോട് ശോഭ ഡെ

Date:

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷസ്ഥാനം രാജിവെച്ച് ഭരണസമിതി പിരിച്ചുവിട്ട മോഹൻലാലിനെതിരെ നിശിതമായ വിമർശനം ഉന്നയിച്ച് എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേ. ആണു​ങ്ങളെ പോലെ നിവർന്ന് നിന്ന് നിങ്ങളുടെ സഹ മെമ്പർമാരോട് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ പറയണമെന്നും ശോഭ ഡേ അഭ്യർത്ഥിച്ചു. അതിജീവിതകൾക്ക് വേണ്ട സഹായം നൽകാനും അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം കൊടുക്കണമെന്നും ശോഭ ഡെ എൻ.ഡി.ടി.വിയോടുള്ള പ്രതികരണത്തിൽ പറഞ്ഞു.

ഹേമ കമ്മീഷൻ റിപ്പോർട്ട്അ ഞ്ച് വർഷമായി ഒരു നടപടിക്കും വിധേയമായില്ലെന്നത് മോശം കാര്യമാണ്. 2017ൽ ഒരു വിഭാഗം സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മലയാള സിനിമയിൽ മാറ്റങ്ങളുണ്ടായതെന്നും ശോഭ ഡെ പറഞ്ഞു.

2017ൽ മലയാള നടി ബലാത്സംഗത്തിനിരയായ സംഭവമുണ്ടായി. എന്നാൽ, ഇത് മലയാള സിനിമയുടെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ വിവിധ സിനിമ വ്യവസായ മേഖലകളിൽ ഈ പ്രശ്നമുണ്ട്. ബോളിവുഡ്, ബംഗാളി സിനിമ, കർണാടക എന്നിവടങ്ങളിലെല്ലാം സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.

15 മുതൽ 20 വരെ താരങ്ങൾ നിയന്ത്രിക്കുന്ന ക്ലബാണ് മലയാള സിനിമയെന്ന് ഗുരുതര ആരോപണം ഉന്നയിച്ചതിനോടൊപ്പം നീതിയുടെ ഭാഗത്ത് നിൽക്കുകയാണ് നല്ല നേതൃത്വം ചെയ്യേണ്ടതെന്നും . സ്‍ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ അമ്മ നേതൃത്വം നടപടിയെടുക്കണമായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...