സ്വകാര്യ സർവ്വകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ

Date:


തിരുവനന്തപുരം : സ്വകാര്യ സർവ്വകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ. നിയമസഭയുടെ ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് തീരുമാനം. സിപിഐയുടെ എതിർപ്പ് പരിഗണിച്ച് വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. 

. .
മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അദ്ധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ സർവ്വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെ​ക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന്​ അധികാരമുണ്ടായിരിക്കും. സർവ്വകലാശാല തുടങ്ങുന്നതിന്​ നിശ്​ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന്​ പിൻവലിക്കാം. നിയമം ലംഘിച്ചാൽ ആറ്​ മാസം മുമ്പ്​  നോട്ടീസ്​ നൽകി സർവ്വകലാശാല പിരിച്ചുവിടാൻ സർക്കാറിന്​ അധികാരമുണ്ടാകും.

ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിർദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.

Share post:

Popular

More like this
Related

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; മെയ് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന...

ഇൻസ്റ്റഗ്രാമിലൂടെ പരിചയം,17 കാരി എത്തിയത് കോഴിക്കോട്പെണ്‍വാണിഭ കേന്ദ്രത്തിൽ; പ്രതികളെ തേടി പോലീസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവിനൊപ്പം മൂന്നുമാസം മുന്‍പ് കേരളത്തിലെത്തിയ അസം...

പുൽവാമ ഭീകരാക്രമണവും പാക്കിസ്ഥാൻ വക ; സമ്മതിച്ച് പാക് എയർ വൈസ് മാർഷൽ

ന്യൂഡൽഹി : 2019 - ൽ 40 ഇന്ത്യൻ സി.ആർ.പി.എഫ് ജവാന്മാരുടെ...

സമാധാനത്തിൻ്റെ പുലരിയിൽ ജമ്മുകശ്മീർ ; ജാഗ്രത കൈവിടാതെ രാജ്യം

ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ...