ജോസഫിൻ്റെ കേരളാ കോൺഗ്രസിന് സംസ്ഥാന പാർട്ടി പദവി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

Date:

കോട്ടയം : കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവിൽ എംഎൽഎമാരായി പി.ജെ.ജോസഫും മോൻസ് ജോസഫും ഏക എംപിയായി ഫ്രാൻസിസ് ജോർജും ജോസഫ് വിഭാഗത്തിനുണ്ട്.

സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾക്ക് നിലവിൽ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്. കോൺഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് ദേശീയ അംഗീകാരമുള്ള  പാർട്ടികൾ.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...