ശമ്പളം ലഭിച്ചില്ല, എറണാകുളത്ത് IOC പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരം; LPG വിതരണം തടസ്സപ്പെട്ടു

Date:

കൊച്ചി : എറണാകുളം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരം. തുടർന്ന് LPG വിതരണം മുടങ്ങി. 6 ജില്ലകളിലേക്കുള്ള LPG വിതരണമാണ് മുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ ചൊല്ലിയാണ് ലോഡിങ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ ഉദയംപേരൂരിലെ IOC പ്ലാന്റിൽ സമരം ആരംഭിച്ചത്. ഈ മാസം ലഭിക്കാനുള്ള ശമ്പളം 5-ാം തീയതി കഴിഞ്ഞിട്ടും ലഭിക്കാത്തതും, കിട്ടുന്ന ശമ്പളം വെട്ടികുറച്ചതുമാണ് തൊഴിലാളി സമരത്തിന് കാരണമായി പറയുന്നത്.

രാവിലെ മുതൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള നൂറിലേറെ ലോറികളാണ് പ്ലാന്റിന് മുന്നിൽ LPG നിറയ്ക്കാനായി കാത്ത് കെട്ടി കിടക്കുന്നത്. അതേസമയം, സമരം ഒത്തുതീർക്കാൻ തൊഴിലാളികളുമായി അധികൃതർ ചർച്ച നടത്തുകയാണ്. പരിഹാരമായില്ലെങ്കിൽ സംസ്ഥാനത്തെ LPG വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയേക്കും.

Share post:

Popular

More like this
Related

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; ടവർ ലൊക്കേഷൻ കോഴിക്കോട്,  രണ്ടുപേർക്കും ഒരേ നമ്പറിൽ നിന്ന് കോൾ

മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. ...

ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണ ശ്രമം : അപലപിച്ച് ബ്രിട്ടന്‍

ലണ്ടൻ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ...

‘തമിഴ് വാരിക വികടൻ്റെ വെബ്സൈറ്റ് വിലക്ക് നീക്കണം’ – മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ്...