‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

Date:

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി. അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിപ്പിച്ചു 15 മിനിറ്റിൽ പനി പമ്പകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി. ചെന്നൈയിൽ ജനുവരി 15-ന് നടന്ന ഗോ സംരക്ഷണ  പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഐഐടി ഡയറക്ടർ ഗോമൂത്രസംബന്ധിയായ അവകാശവാദങ്ങൾ ഉന്നയിച്ചത്.

ഇതേ സമയം, ഐഐടി   ഡയരക്ടർക്കെതിരെ പ്രതികരണവുമായി കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

https://twitter.com/sunnewstamil/status/1880658993179509052?t=-5BQD8V6F8d-9nlMJx1HpA&s=19

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...