ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍  പ്രവചിച്ച് സുനില്‍ ഗവാസ്കർ

Date:

(Photo courtesy : BCCI )

അഡ്‌ലെയ്ഡ് : ഓസ്ട്രേ ലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. വെള്ളിയാഴ്ചയാണ്  ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. പരമ്പരയിലെ ഏക ഡേ – നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിക്കു മൂലം ആദ്യ ടെസ്റ്റ് നഷ്ടമായ ശുഭ്മാന്‍ ഗില്ലും എന്തായാലും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്ന് ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. രോഹിത്തും ഗില്ലും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. ഇരുവരും വരുമ്പോള്‍ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലുമാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്ത് പോകും. ആദ്യ ടെസ്റ്റില്‍ ഇരുവർക്കും മികവ് പുലർത്താനായില്ല. .

പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായിരുന്ന രാഹുലിന് പകരം രോഹിത് ആവും അഡ്ലെയ്ഡില്‍ ഓപ്പണറായി ഇറങ്ങുക. ദേവ്ദത്ത് പടിക്കലിന് പകരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലുമെത്തും. ഇരുവരും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പള്‍ പെര്‍ത്തില്‍ ഓപ്പണറായി തിളങ്ങിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് നിരയില്‍ താഴേക്കിറങ്ങും. ആറാമതായിട്ടാവും രാഹുല്‍ അഡ്‌ലെയ്ഡില്‍ ബാറ്റിംഗിന് ഇറങ്ങുക.

ഈ രണ്ട് മാറ്റങ്ങളല്ലാതെ മൂന്നാമതൊരു മാറ്റം കൂടി അഡ്‌ലെയ്ഡ് ടെസ്റ്റിനുളള ഇന്ത്യൻ ടീമില്‍ പ്രതീക്ഷിക്കാം. അത് ബൗളിംഗ് നിരയിലായിരിക്കും. സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാദ്ധ്യതയുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു വെയ്ക്കുന്നു. പെര്‍ത്തില്‍ നടന്ന  ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....