WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമല്ല, തികച്ചും സ്ത്രീപക്ഷ നിലപാട്’: വി ഡി സതീശൻ

Date:

കോഴിക്കോട്: മലയാള സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവന്( ഡബ്ല്യു.സി.സി ) ക്ക്‌ നൽകുന്ന പിന്തുണ രാഷ്ട്രീയപരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡബ്ല്യു.സി.സി ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

കോഴിക്കോട് നാലാമത് എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമ മേഖലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പഴയ നൂറ്റാണ്ടിൽ പോലും കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ്. സർക്കാരിന്റെ കയ്യിൽ ധാരാളം ഇരകൾ നൽകിയ മൊഴികൾ രേഖകളായി ഉണ്ട്. അത് പൂഴ്ത്തി വയ്ക്കുന്നത് തന്നെ കുറ്റകൃത്യമാണ്

പൊതുസമൂഹത്തെ അപമാനിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, തെറ്റുകാർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കാത്തത് ക്രൂരതയാണ്. പൂർണ്ണമായും വനിത ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അതിൽ പോലും രണ്ടു പുരുഷന്മാരെ തിരുകി കയറ്റി എന്നും സതീശൻ കൂട്ടിച്ചേർത്തു

Share post:

Popular

More like this
Related

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...