സുപ്രീം കോടതിയെ ഭാവിയിലും ജനങ്ങളുടെ കോടതിയായി നിലനിർത്തണം, എന്നാൽ, പാർലമെൻ്റിലെ പ്രതിപക്ഷത്തിൻ്റെ പണിയെടുക്കണ്ട’ – ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

Date:

പനജി: സുപ്രീംകോടതിയെ ഭാവിയിലും ജനങ്ങളുടെ കോടതിയായി നിലനിർത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അതിനർഥം കോടതി പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ പണിയെടുക്കണമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത് ഗോവയിൽ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷന്റെ (എസ്.സി.എ.ഒ.ആർ.എ.) ആദ്യസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിധിയെ അടിസ്ഥാനമാക്കി സുപ്രീംകോടതിയെ വിലയിരുത്തുന്നത് അപകടകരമായ രീതിയാണ്. ഓരോ കേസിന്റെയും വിധി നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ ആകാം. ഓരോ കേസും സ്വതന്ത്രമായി വിലയിരുത്തി തീരുമാനമെടുക്കാൻ ജഡ്ജിമാർക്ക് അധികാരമുണ്ട്. നിയമത്തിന്റെ അനുശാസനത്തിൽ സംഭവിക്കുന്ന പൊരുത്തക്കേടിന്റെയോ പിശകിന്റെയോ പേരിൽ കോടതിയെ വിമർശിക്കാൻ ഒരാൾക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“അപകീർത്തികരമായ ഭാഷയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ പ്രയോഗങ്ങൾക്ക് കോടതികളിൽ സ്ഥാനമില്ല. ഭാഷ നമ്മുടെ ധാർമികതയെ പ്രതിഫലിപ്പിക്കുന്നതാണ്. അതുകൊണ്ട്, കൃത്യവും ആദരംനിറഞ്ഞതുമായ വാക്കുകൾ തിരഞ്ഞെടുക്കാൻ ജാഗ്രതപാലിക്കണം. ” – നോർത്ത് ഗോവ ജില്ലാ കോടതിക്കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിനിടെ ചീഫ് ജസ്റ്റീസ് പറഞ്ഞു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...