സ്ത്രീയുടെ മാറിടത്തിൽ കടന്നു പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന പരാമർശമടങ്ങിയ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

Date:

ന്യൂഡല്‍ഹി : സ്ത്രീയുടെ മാറിടത്തില്‍ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന പരാമർശമടങ്ങിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ജഡ്ജിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്വമേധയാ പരിഗണനയ്ക്കെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അലഹബാദ് ഹൈക്കോടതി ഉത്തരവ് മനുഷ്യത്വമില്ലാത്തതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിവാദ വിധി പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ നടപടിയേയും വിമർശിച്ചു. വാദം കേട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടായത്. ഏതെങ്കിലും ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതിയുടെ വിവാദ വിധി ഉണ്ടായതെന്നും ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി.

നിയമത്തിൽ കേട്ടു കേൾവിയില്ലാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. “ഇതൊരു ഗുരുതരമായ കാര്യമാണ്. ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ അശ്രദ്ധ. സമൻസ് അയയ്ക്കുന്ന ഘട്ടത്തിലായിരുന്നു ഇത്! ജഡ്ജിക്കെതിരെ ഇത്രയും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്.” – ഗവായ് പറഞ്ഞു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...