‘നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് സംശയം’: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കുടുംബം

Date:

കൊച്ചി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ഹർജിയിൽ പരാമർശമുണ്ട്. ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.

കണ്ണൂർ കലക്ടറേറ്റിൽ ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ആരൊക്കെ സന്ദർശിച്ചെന്ന് കണ്ടെത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇത് നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും നവീൻ താമസിച്ച ക്വാർട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിർണായക വിവരങ്ങൾ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാൻ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.

നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിൽ നടത്തിയതും സംശയങ്ങൾ ബലപ്പെടാൻ‌ കാരണമാകുന്നു. ഇൻക്വസ്റ്റ് നടപടികളിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം അന്വേഷണ സംഘം ഉറപ്പാക്കേണ്ടതാണ്. എന്നാൽ ബന്ധുക്കൾ എത്തും മുൻപ് നടപടികൾ പൂർത്തിയാക്കിയെന്നും ഹർജിയിൽ പരാമർശിക്കുന്നു. നവീന്റെ മരണത്തിൽ പി.പി.ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. വകുപ്പുതല അന്വേഷണം മാത്രമായിരുന്നു നടന്നത്. യാത്രയയപ്പ് യോഗത്തിൽ ജില്ല പ്രസിഡന്റായിരുന്ന പി.പി.ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ച് സംസാരിക്കുകയായിരുന്നു ദിവ്യ. ഇത് റെക്കോർഡ് ചെയ്യാൻ ക്യാമറാമാനെ കൊണ്ടുവരികയും ഈ ദൃശ്യങ്ങൾ പത്തനംതിട്ട ജില്ലയിലെ ജീവനക്കാർക്ക് അടക്കം അയച്ചു കൊടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നും ഹർജിയിൽ പരാമർശിക്കുന്നു

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...