യുപിയിൽ സ്കൂളിന് വിജയവും പ്രതാപവും കൈവരിക്കാൻ രണ്ടാം ക്ലാസ്സുകാരനെ ബലി കൊടുത്തു ; സ്കൂൾ ഡയറക്ടറും പിതാവും മൂന്ന് അധ്യാപകരും അറസ്റ്റിൽ

Date:

( Photo Courtesy: ANI)

ഹാഥറസ്: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ബലി കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരെ അറസ്റ്റ് ചെയ്തു.

രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയവും പ്രതാപവും കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് പറയുന്നത്. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടിയെ പുറത്തിറക്കി കൊണ്ടുവന്നപ്പോൾ തന്നെ കുട്ടി കരയുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് വിവരം.
സ്കൂളിൽ നിന്ന് ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് തിങ്കളാഴ്ച മകന് സുഖമില്ലെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് വന്ന ഫോൺ കോളിൽ നിന്നാണ് വീട്ടുകാർ വിവരമറിയുന്നത്. . പിതാവ് സ്കൂളിൽ എത്തിയപ്പോൾ മകനെ സ്കൂൾ ഡയറക്ടർ സ്വന്തം കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം കിട്ടിയത്. കാറിൽ നിന്ന് ‘കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെടുത്തത്. ഒൻപതാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയെയാണ് ബലി കൊടുക്കാൻ ഇവർ നേരത്തെ പദ്ധതിയിട്ടിരുന്നത്. സെപ്റ്റംബർ ആറാം തീയ്യതി നടപ്പാക്കാനിരുന്ന പദ്ധതി പക്ഷേ പരാജയപ്പെട്ടു.

Share post:

Popular

More like this
Related

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...