താലിബാൻ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുതാഖി -എസ്. ജയശങ്കർ ചർച്ച ; ദൃഢമായ സഹകരണത്തിലേക്കുള്ള പാത

Date:

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറപ്പിക്കാൻ പോന്ന ചര്‍ച്ചകളാണ് ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്.

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര്‍ എക്‌സിലൂടെ ഫോൺ സംഭാഷണത്തിൻ്റെ വിവരം പങ്കുവെച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനുമിടയിൽ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ താലിബാൻ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയശങ്കർ മുത്താഖിയെ വിളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.

Share post:

Popular

More like this
Related

കോളറ : ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48കാരൻ മരിച്ചു

ആലപ്പുഴ : കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു....

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ 3 യുവാക്കൾക്ക് ദാരുണാന്ത്യം ; രക്ഷാപ്രവർത്തനെത്തിയ യുവാവ് മറ്റൊരു അപകടത്തിലും മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ...

നാടിന്റെ സമഗ്ര വികസനത്തിന് വേഗത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നാടിന്റെ സമഗ്ര വികസനത്തിന് ഭരണനിർവ്വഹണത്തിൽ വേഗത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്ന്...