കേന്ദ്രത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ ; പിഎം-ശ്രീ പദ്ധതി നടപ്പാക്കാത്തതിന് തടഞ്ഞുവെച്ച ഫണ്ട് പലിശ സഹിതം ലഭിക്കണമെന്ന് ആവശ്യം

Date:

ന്യൂഡൽഹി: സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ.
ദേശിയ വിദ്യാഭ്യാസ നയവും പിഎം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിന്‍റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. 2291.30 കോടി രൂപ അടിയന്തരമായി കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ്  തമിഴ്നാടിൻ്റെ  ഹർജി.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പിഎം-ശ്രീ പദ്ധതി നടപ്പാക്കാത്തത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാൽ വിസമ്മതിച്ചത്. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങൾക്ക് അർഹതപെട്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചു.

2024-25 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷാ നയം പ്രകാരം തങ്ങൾക്ക് 2151. 59 കോടി ലഭിക്കേണ്ടതാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. ഇതിൽ ആറ് ശതമാനം പലിശ കണക്കാക്കിയാൽ 139.70 കോടി വരും. അങ്ങനെ ആകെ 2291.30 കോടി രൂപ തങ്ങൾക്ക് ലഭിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്രത്തിന്റെ നിലപാട് കോപ്പറേറ്റിവ് ഫെഡറലിസത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ തമിഴ് നാട് സർക്കാർ ബോധിപ്പിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

സ്‌കൂൾ പരിസരത്ത് ലഹരി വിറ്റാൽ കടുത്ത നടപടി, ലൈസൻസ് റദ്ദാക്കും:  മുന്നറിയിപ്പുമായി എക്സൈസ്

തിരുവനന്തപുരം : സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്...

ഗാർഹിക പീഡനം : സംരക്ഷണ ഉദ്യോഗസ്ഥരെ ആറ് ആഴ്ചയ്ക്കുള്ളിൽ നിയമിക്കണം ; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി : ഗാർഹിക പീഡനം മുൻനിർത്തി സ്ത്രീകൾക്കുള്ള സംരക്ഷണ (ഡിവി) നിയമ...

കോവിഡ് -19 ഇന്ത്യയിൽ വീണ്ടും ; മഹാരാഷ്ട്രയിൽ രണ്ട് മരണം സ്ഥിരീകരിച്ചു

ന്യൂഡൽഹി : 2025 ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19...

രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി

കോഴിക്കോട് :രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷകത്തില്‍ വികസന പദ്ധതികള്‍ വിശദീകരിച്ച്...