[ Photo Courtesy: BCCI/X]
ദുബൈ: ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം .ഓസിസ് മുന്നോട്ടുവെച്ച 265 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 11 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം നേടി. 84 റൺസെടുത്ത വിരാട് കോലിയാണ് ടോപ് സ്കോറർ. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
ബുധനാഴ്ച നടക്കുന്ന ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി വിജയികളുമായി ഇന്ത്യ ഫൈനലിൽ ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബൈയായിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക.
83 റണ്‍സുമായി വിരാട് കോലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. കോലി മടങ്ങിയശേഷം ജഡേജയും രാഹുലും(35) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിനരികെ ഹാര്‍ദ്ദിക്(28) വീണെങ്കിലും. രാഹുൽ(34 പന്തില്‍ 42) ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കി.
ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.