ഇംഗ്ലണ്ടിനെതിരെ ട്വൻ്റി20 പരമ്പരയ്ക്കൊരുങ്ങി ടീം ഇന്ത്യ ; സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനത്ത് തുടരും

Date:

മുംബൈ: ഇംഗ്ലണ്ടിനെതിരെ ട്വിൻ്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനമായി. അഞ്ച് ട്വൻ്റി20 മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക. മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രധാന പ്രത്യേകത. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം നിലനിര്‍ത്തി. അഭിഷേക് ശർമ്മയായിരിക്കും സഞ്ജുവിന് കൂട്ടായിട്ടെത്തുക. സൂര്യുമാര്‍ യാദവ് നയിക്കുന്ന ടീമിൻ്റെ വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേലാണ്. നിതീഷ് കുമാര്‍ റെഡ്ഡി, സ്പിന്‍ ഓള്‍റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമിലെത്തി. അതേസമയം, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവർ ടീമിലി ല്ല.   

ചാംപ്യന്‍സ് ട്രോഫി കളിക്കേണ്ടതിനാല്‍ യശസ്വി ജയ്‌സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കളിച്ച ട്വൻ്റി20 ടീമിനെ നിലനിർത്താനാണ്  ടീം മാനേജ്മെന്റ് തീരുമാനിച്ചത്.

ഈ മാസം 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ട്വൻ്റി20 പരമ്പര. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും.  ഏകദിന ടീമിനേയും ചാംപ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വഡിനേയും പിന്നീട് പ്രഖ്യാപിക്കും.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...