(PTI – File Photo)
ട്രിച്ചി : എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ട്രിച്ചിയിൽ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കി. തിരുച്ചിറപ്പള്ളി(ട്രിച്ചി) വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. രണ്ടേകാൽ മണിക്കൂറാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്.
വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 8.15 ഓടെ നിലത്തിറക്കുകയായിരുന്നു. ഷാർജയിലേക്ക് പുറപ്പെട്ട lX613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്. അടിയന്തിര സാഹചര്യം നേരിടാൻ 20ലധികം ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു
Technical fault: Air India flight makes emergency landing