ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു

Date:

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഭീകരാക്രണത്തിൽ ആറു പേര്‍ കൊല്ലപ്പെട്ടു. ജീവൻ നഷ്ടപ്പെട്ടവരിൽ ഒരാൾ ഡോക്ടറും അഞ്ചുപേര്‍ അതിഥി തൊഴിലാളികളുമാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി എത്തിയതായിരുന്നു തൊഴിലാളികൾ. ഇവരുടെ ആരോഗ്യസംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടതായിരുന്നു കാശ്മീർ സ്വദേശിയായ ഡോക്ടർ

ഭീകരരുടെ വെടിയേറ്റ് കൂടുതൽ പേർക്ക് പരിക്കേറ്റിട്ടിണ്ടോ എന്ന വിവരം പുറത്തുവന്നിട്ടില്ല. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.ആക്രമത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു.

സുപ്രധാന നിര്‍മാണ പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് നിധിൻ ഗഡ്കരി പറഞ്ഞു. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പരിക്കേറ്റവരുടെ ആരോഗ്യനില വേഗം മെച്ചപ്പെടാൻ പ്രാര്‍ത്ഥിക്കുകയാണെന്നും നിധിൻ ഗഡ്കിരി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...