പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിൻ ആക്രമിച്ച് വിഘടനവാദി തീവ്രവാദികൾ. 500 ഓളം ആളുകളുമായി സഞ്ചരിച്ച പാസഞ്ചർ ട്രെയിനാണ് കലാപകാരികൾ തട്ടിക്കൊണ്ടുപോയത്. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് 500 ഓളം യാത്രക്കാരുമായി ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ആക്രമണത്തിന് ഇരയായത് ‘
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി – ജാഫർ എക്സ്പ്രസിൽ വെടിയുതിർത്ത കലാപകാരികൾ – 182 പേരെ ബന്ദികളാക്കുകയും പതിനൊന്ന് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും പറഞ്ഞു. സുരക്ഷാ സേന പിന്മാറിയില്ലെങ്കിൽ എല്ലാ ബന്ദികളെയും വധിക്കുമെന്നാണ് വിഘടനവാദി സംഘത്തിൻ്റെ ഭീഷണി
മേഖലയ്ക്ക് സ്വയംഭരണം തേടുന്ന തീവ്രവാദ വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (BLA) ‘ ഇവർ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ട്രെയിനിൽ നിന്ന് ബന്ദികളെ പിടിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു
ബന്ദികളാക്കിയവരിൽ പാക്കിസ്ഥാൻ സൈന്യം, പോലീസ്, തീവ്രവാദ വിരുദ്ധ സേന (എടിഎഫ്), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) എന്നിവയിലെ സജീവ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു – ഇവരെല്ലാം അവധിയിൽ പഞ്ചാബിലേക്ക് യാത്ര ചെയ്തിരുന്നവരാണ്” എന്ന് തീവ്രവാദികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.