വയനാടിനെ ചേർത്ത് പിടിച്ച് ‘തങ്കലാൻ’; കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്

Date:

വയനാടിനെ ചേർത്ത് പിടിക്കാൻ ‘തങ്കലാനും.’ കേരളത്തിലെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കി ചിത്രത്തിന്റെ  പ്രചാരണത്തിന്റെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തീരുമാനിച്ചുവയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിലാണ് അണിയറപ്രവർത്തകരുടെ ഈ തീരുമാനം.

ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസും​ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനു മുൻപ് വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അദ്ദേഹം അറിയിച്ചിരുന്നു.

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് – വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ സിനിമയെ കുറിച്ചുള്ള ഓരോ അപ്പ്ഡേറ്റുകളും ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്

തങ്കലാൻ സ്റ്റുഡിയോ ഗ്രീനും, നിലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിസ്റ്ററി ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗോത്ര നേതാവിൻ്റെ വേഷത്തിലാണ് വിക്രം എത്തുന്നത്. മലയാളി താരങ്ങളായി പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പശുപതി, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...