‘ആ കട്ടൻ ചായയും പരിപ്പുവടയും എൻ്റേതല്ല’ – ഇ പി ജയരാജൻ

Date:

പാലക്കാട് : തന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആർക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ലെന്നും കട്ടൻ ചായയും പരിപ്പുവടയും എന്ന പേര് താൻ കൊടുത്തിട്ടില്ല, തന്നെ കളിയാക്കുന്ന പേര് കൊടുക്കുമോയെന്നും ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ. പാലക്കാട് ഇടത് സ്ഥാനാർത്ഥി പി സരിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജൻ നിലപാട് ആവർത്തിച്ചത്.

പ്രസാധനത്തിന് പലരും സമീപിച്ചിരുന്നു. ആർക്കും നൽകിയിട്ടില്ല. ഞാൻ ആർക്കും കരാർ കൊടുത്തിട്ടില്ല. ഞാനാണ് എന്റെ ആത്മകഥ എഴുതുന്നത്. എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താൻ ഏല്പിച്ച ആളെ സംശയിക്കുന്നില്ല. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നര വർഷം മുൻപ് നടന്നത് ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപ് വെളിപ്പെടുത്തി എന്ന രീതിയിൽ പുറത്തുവിട്ടു. അതും ഗൂഢാലോചനയാണെന്നും ആത്മകഥാ വിവാദത്തിൽ ഇപി പ്രതികരിച്ചു.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലുമൊക്കെ എന്തെങ്കിലും ഇടുന്നതിന് ഞാൻ എന്ത്‌ ഉത്തരവാദി. ഡിസി മറുപടി പറയണം. അതിനാണു വക്കീൽ നോട്ടീസ് കൊടുത്തത്. ഭാഷാശുദ്ധി വരുത്താൻ നൽകിയ ആൾ വിശ്വസ്ഥനാണ്. മാധ്യമപ്രവർത്തകനാണെന്നും ഇപി കൂട്ടിച്ചേർത്തു. കോണ്ഗ്രസ്സിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിൽ കാണുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് നിലവാരം വേണം. കോൺഗ്രസുകാർക്ക് കള്ളപ്പണ ഇടപാടാണ്. സുരേന്ദ്രന് എപ്പോൾ അടി കിട്ടും എന്ന് പറയാനാവില്ല. ബിജെപിക്ക് ഉള്ളിൽ തന്നെ അടിയാണ്. എം എം ഹസനു മാനസിക രോഗം. കാര്യങ്ങളെല്ലാം പരിശോധിച്ച് വ്യക്തത വരുത്തിയാലേ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് പറയാൻ പറ്റൂ.

സരിൻ സ്വതന്ത്ര വയ്യാവേലി അല്ല. ജനങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് മത്സരിക്കുന്നത്. സരിനുമായി മുൻപ് സംസാരിച്ചിരുന്നു.  സ്ഥാനാർഥിയായപ്പോൾ സംസാരിച്ചു. ഇന്നും സംസാരിച്ചെന്നും ഇപി ജയരാജൻ പറഞ്ഞു. “സരിൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവിടുത്തെ യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും എല്ലാം അത് ആഗ്രഹിക്കുന്നു. ജനസേവനത്തിന് മാതൃകയായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത്. എല്ലാ പാർട്ടിക്കാരും സരിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിന് മാധ്യമങ്ങളുടെ സഹായ സഹകരണം അഭ്യർത്ഥിക്കുന്നു. കോൺഗ്രസ് ആയിരിക്കുമ്പോഴും സരിൻ ഇടതു മനസ്സുള്ള ആളായിരുന്നു. സരിന്റെത് പെട്ടെന്നുള്ള വരവല്ല” ജ

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...