ആ ഇടംകൈയ്യൻ ബാറ്റിംഗ് പ്രകടനം ഇനി ‘മിസ്സ്’ ചെയ്യും ; വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

Date:

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിൻ്റെ വിരമിക്കൽ തീരുമാനം പുറംലോകമറിയുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ നിന്ന് വിരമിക്കുമെങ്കിലും  ഐപിഎല്ലിൽ കളി തുടർന്നേക്കും.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റർമാനായ ശിഖർ ധവാൻ തൻ്റെ കരിയറിൽ ഒപ്പം കളിച്ച ടീമംഗങ്ങളോട് നന്ദിയും  ആരാധകരാേടുള്ള സ്നേഹവും പ്രകടിപ്പിച്ചു.

”ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് നല്ല ഓർമ്മകൾ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം. അതെനിക്ക് സാധിച്ചു. എന്റെ യാത്രയിൽ സംഭാവനകൾ നൽകിയ കുറേ പേരുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ആദ്യം എന്റെ കുടുംബമാണ്. എന്റെ കുട്ടിക്കാലത്തെ പരിശീലകൻ പരേതനായ തരക് സിൻഹ, മദൻ ശർമ. അവരുടെ കീഴിലാണ് ഞാൻ കളിയുടെ ബാലപാഠങ്ങൾ പഠിക്കുന്നത്. – ധവാൻ പങ്കുവെച്ചു.

ധവാൻ ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ട്വിൻ്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരേയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 2022 ഡിസംബറിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഏകദിനക്രിക്കറ്റിലാണ് ധവാൻ്റെ ബാറ്റിംഗ് മികവ് കൂടുതൽ പ്രകടമായത്. ഇടംകൈയ്യൻ ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യൻ ടീമിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ധവാന് കഴിഞ്ഞു. 2013-മുതൽ മൂന്നുഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015-ൽ ഏകദിനലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം കൂടിയാണ്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...