‘വിസി നിയമനം നിയമവിരുദ്ധം, ചാൻസലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തി. സർക്കാർ നിയമനടപടിയുമായി മുന്നോട്ട് പോകും’ – മന്ത്രി ആർ. ബിന്ദു

Date:

തിരുവനന്തപുരം : ഡിജിറ്റൽ സർവ്വകലാശാല വിസിയായി ഡോക്ടർ സിസാ തോമസിനെ ഗവർണർ നിയമിച്ചതിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിസി നിയമനം നിയമവിരുദ്ധമെന്നും  ചാൻസലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്നും മന്ത്രി പ്രതികരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ​ഗവർണറുടെ നീക്കമെന്നും സർക്കാർ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

സർവ്വകലാശാല ആക്ടിനു വിരുദ്ധമാണിത്. സർക്കാരുമായി ചർച്ച നടത്താതെ ഏകപക്ഷീയമായ നിയമനമാണ്. വ്യവസ്ഥകൾക്ക് അപ്പുറത്തു കൂടി ചാൻസലർ തീരുമാനമെടുക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ അജണ്ട നടപ്പാക്കുന്ന പണി ചാൻസലർ ചെയ്യുന്നു. യോഗ്യരായവർ ഉള്ളപ്പോഴും വിവാദ നാടകങ്ങളിലെ കഥാപാത്രങ്ങളെ കൊണ്ടുവരികയാണ്. ഗവർണർ വികലമായ രീതിയിൽ പിന്നിൽ നിന്ന് കുത്തുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. 

Share post:

Popular

More like this
Related

ഡൽഹിയിൽ ഈ വാഹനങ്ങൾക്ക് ജൂലൈ 1 മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ പഴയ വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇനി ഇന്ധനം...

ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം...

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ...