രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം, ബിജെപി നിർമ്മിച്ച ചക്രവ്യൂഹത്തില്‍ കര്‍ഷകരും തൊഴിലാളികളുമെല്ലാം കുടുങ്ങിയിരിക്കുകയാണ്.’ : രാഹുല്‍ ഗാന്ധി

Date:

ന്യൂഡല്‍ഹി: കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.

കുത്തക മൂലധനത്തിന്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മ്മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മ്മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും- രാഹുല്‍ പറഞ്ഞു.

21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മ്മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയിലാണ്. യുവാക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. എന്നാല്‍ ധനമന്ത്രി ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല, ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിച്ച നികുതി ഭീകരതയെ ബജറ്റ് അഭിസംബോധന ചെയ്തിട്ടുപോലുമില്ലെന്ന് രാഹുല്‍ പറഞ്ഞു.

അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയിലാണ്. യുവാക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. എന്നാല്‍ ധനമന്ത്രി ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല, രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും എ1, എ2?എന്ന് പരാമര്‍ശിച്ച രാഹുല്‍, ഇവരെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി, ആരോപിച്ചു. കര്‍ഷകര്‍ക്ക് എന്ത് ഗ്യാരന്റിയാണ് സര്‍ക്കാരിന് നല്‍കാനുള്ളതെന്നും, താങ്ങുവിലയില്‍ നിയമ പരിരക്ഷ ഇന്ത്യ സഘ്യം സാധ്യമാക്കുമെന്നും, അത് ഈ സഭയില്‍ തന്നെ നടപ്പാക്കും.

പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായി അവഗണിച്ചാണ് കേന്ദ്ര ബജറ്റ്. ന്യൂനപക്ഷത്തിന് അര്‍ഹതപ്പെട്ട ഒരുകാര്യങ്ങളും ബജറ്റിലുണ്ടായിരുന്നില്ല. അഗ്‌നിവീര്‍ പെന്‍ഷനായി പണം മാറ്റിവച്ചില്ല. ജാതി സെന്‍സസ് സംബന്ധിച്ച് യാതൊരുവിധ പരാമര്‍ശവും ബജറ്റിലുണ്ടായില്ല, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, രാഹുലിന്റെ പ്രസംഗത്തിലിടപ്പെട്ട സ്പീക്കര്‍ ഒന്നിലേറെ തവണ സഭയുടെ മാന്യതയ്ക്ക് ചേര്‍ന്ന രീതിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്പീര്‍ക്കറുടെ ഉടപെടല്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ചോദ്യം ചെയ്തതോടെ സഭയില്‍ ബഹളമുണ്ടായി. കേന്ദ്ര മന്ത്രിമാര്‍ സംസാരിക്കുമ്പോള്‍ ഇടപെടാത്ത സ്പീക്കര്‍ എന്തുകൊണ്ടാണ് രാഹുലിനെ മാത്രം താക്കീത് ചെയ്യുന്നതെന്ന് വേണുഗോപാല്‍ ചോദിച്ചു.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...