ചാലിയാറിൽ ഒഴുകിയെത്തി വീണ്ടും ശരീരഭാഗങ്ങൾ

Date:

നിലമ്പൂർ : വയനാട്  ഉരുൾപൊട്ടലിൽ അത്യാഹിതം സംഭവിച്ചവർക്കായി ചാലിയാറിൽ മൂന്നാം ദിവസവും കാവൽ നിന്ന് യുവാക്കൾ. ഇന്ന് രണ്ട് ശരീര ഭാഗങ്ങളാണ് അവരുടെ കൺമുൻപിലെത്തിയത്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തു നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയിൽ നിന്ന് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളാണിത്.

131 പോസ്റ്റ്മോർട്ടം ഇന്ന് പുലർച്ചെയോടെ പൂർത്തീകരിച്ചു. ബാക്കി മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ട നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മറ്റു മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികൾ തുടരുകയാണ്. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 74 മൃതദേഹങ്ങൾ  ഇതുവരെ വയനാട്ടിലേക്ക് മാറ്റി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...