ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻ്റെ ബോഗികൾ വേർപെട്ടു ; ആളപായമില്ലാതെ രക്ഷപ്പെട്ടു

Date:

കൊല്ലം: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികൾ തമ്മിൽ വേർപെട്ടു. ആളപായമില്ലാതെ രക്ഷപെട്ടത് അതിശയം. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്
നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. 

ട്രെയിനിൻ്റെ മദ്ധ്യഭാഗത്തെ  ബോഗികൾ തമ്മിലുള്ള ബന്ധമാണ് വേർപ്പെട്ടത്. റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചശേഷം ട്രെയിൻ യാത്ര തുടർന്നു. അപകടത്തെ തുടർന്ന് അര മണിക്കൂറിലേറെ ഈ വഴി ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 

Share post:

Popular

More like this
Related

ജോ ബൈഡന് വളരെ വേഗത്തിൽ പടരുന്നപ്രോസ്റ്റേറ്റ് കാൻസർ – മെ‍ഡിക്കൽ വിദഗ്ധർ

ന്യൂയോര്‍ക്ക് : മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യത ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവലസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവലസ്ഥാ വകുപ്പ്. ഇന്ന്...