തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം ഒഴിവാക്കേണ്ടെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ്.ടി.എ.) തീരുമാനം.
എന്നാൽ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറത്തിൽ മാറ്റം വരുത്തും. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം മുന്നിലും പിന്നിലും മഞ്ഞയാക്കും. ഒക്ടോബർ ഒന്നുമുതലാണ് മാറ്റം. ഇത് ഇരുചക്ര വാഹനങ്ങൾക്ക് ബാധകമല്ല. ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് ഇപ്പോൾ ഏകീകൃത നിറമില്ലാത്തതിനെ തുടർന്നാണ് പുതിയ മാറ്റം.
അതേസമയം, ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും സർവ്വീസ് നടത്താൻ അനുമതി നൽകി. ഓട്ടോറിക്ഷകൾക്ക് ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം ഏറെയായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്നു.