എംടിക്ക് നാട് ഇന്ന് വിട നൽകും; ‘സിതാര’യിൽ വൈകിട്ടു നാലു വരെ അന്തിമോപചാരമർപ്പിക്കാം, 5 ന് സംസ്ക്കാരം

Date:

കോഴിക്കോട് : വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ കൊണ്ടുവന്നു. വ്യാഴാഴ്ച വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം മറ്റിടങ്ങളിൽ പൊതുദർശനം ഒഴിവാക്കി. 5ന് മാവൂർ റോഡ് ശ്മശാനത്തിലാണു സംസ്കാരം. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.

എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് വൻ ജനാവലിയാണ് നിമിഷനേരം കൊണ്ട് എത്തിച്ചേർന്നത്. ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എംടിയുടെ (91) അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ  ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ലോക സാഹിത്യത്തിൽ മലയാളത്തിന്റെ മേൽ വിലാസമായിരുന്നു എം.ടി എന്ന രണ്ടക്ഷരം.  പാലക്കാട് ജില്ലയിലെ കൂടലൂരിൽ 1933 ജൂലൈ 15 ന് ജനിച്ച എം.ടിക്ക് കുട്ടികാലത്ത് തന്നെ എഴുത്ത് ഹരമായിരുന്നു. കോളേജ് കാലഘട്ടത്തിൽ ആദ്യ കഥാസമാഹാരം പുറത്തു വന്നു..
ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ അദ്ദേഹത്തിൻ്റെ ‘വളർത്തുമൃഗങ്ങൾ’ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി. പിൽക്കാലത്ത് ഈ കഥ ഇതേ പേരിൽ സിനിമയായി. അന്നത്തെ പ്രമുഖ താരങ്ങളായ സുകുമാരനും മാധവിയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾക്ക് വേഷപകർച്ച നൽകിയത്.

എം ടി യുടെ മിക്ക പ്രധാന കൃതികളും ഇംഗ്ലീഷ് ഭാഷയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 23-ാം വയസ്സിലാണ് ആദ്യത്തെ നോവൽ  നാലുകെട്ട് എഴുതുന്നത്. അത് പിന്നീട് ‘The Legacy’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. മഞ്ഞ് ( Mist ), കാലം ( Time), അസുരവിത്ത് (The Prodigal Son), ധൂർത്ത പുത്രൻ (The Demon Seed)   രണ്ടാമൂഴം (Bhima – Lone Warrior) എന്നീ രചനകൾ അദ്ദേഹത്തിൻ്റേതായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്. ഭീമസേനൻ്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിൻ്റെ കഥ പുനരവതരിപ്പിക്കുന്ന രണ്ടാമൂഴം അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് ആയി പരക്കെ അംഗീകരിക്കുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....