പാലക്കാട്ടെ പിരായിരിയിൽ കോൺഗ്രസിൽ നിന്ന് പുറത്തേയ്ക്കൊഴുക്ക് തുടരുന്നു

Date:

പാലക്കാട് : പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള പ്രതിഷേധം പുകയുകയാണ്. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് കോൺ​ഗ്രസ് വിട്ടു. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സിപിഐ എമ്മുമായി സഹകരിച്ച് പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി കെ എ സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.

കോൺഗ്രസ്‌ പിരായിരി മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ അംഗവും ശശിയുടെ ഭാര്യയുമായ സിത്താരയും ഇന്നലെ പാർടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാജി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന്‌ ശശിയും സിത്താരയും പറഞ്ഞു. ഇരുവരെയും പിന്തിരിപ്പിക്കാൻ വി കെ ശ്രീകണ്‌ഠൻ എംപിയും മറ്റ്‌ കോൺഗ്രസ്‌ നേതാക്കളും നടത്തിയ അനുനയനീക്കവും പാളി

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...