തൊഴിലിടത്തെ സ്ത്രീ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠം ; സ്ത്രീകളെ കേട്ട് തിരുത്തണം: ഫെഫ്ക

Date:

കൊച്ചി : ഹേമ കമ്മീഷൻ റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാണെന്ന് ഫെഫ്ക. റിപ്പോര്‍ട്ടിലുള്ളത് തൊഴിലിടത്തെ സ്ത്രീ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠങ്ങളാണെന്നും തൊഴിലാളി വര്‍ഗബോധത്തോടെ സ്ത്രീകളെ കേട്ട് തിരുത്തണമെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ ഫെഫ്കയിലെ വിവിധ സംഘടനകൾക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

ലൈംഗികാതിക്രമം നടത്തിയവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. എങ്കിലും അക്കാര്യം അന്വേഷിക്കണം. ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടെന്നത് പരിശോധിക്കണം. ഡബ്ല്യു.സി.സിയോട് ശത്രുതയില്ല, സജിത മഠത്തിലിനെ റൈറ്റേഴ്സ് യൂണിയന്‍ അംഗമാക്കി. എഡിറ്റേഴ്സ് യൂണിയനിലും അംഗമായ ബീന പോളിന് പ്രതിമാസ പെന്‍ഷനും നല്‍കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും ഫെഫ്ക, കണ്ടെത്തലുകളില്‍ സാമാന്യവല്‍കരണമുണ്ട്.  തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. ആവശ്യപ്പെട്ട നമ്പര്‍ ഫെഫ്ക കൊടുത്തിട്ടും അതില്‍ വിളിച്ചത് ഒരാളെ മാത്രമെന്നും കത്തില്‍ പറയുന്നു

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...