തിരുവനന്തപുരം : ഗവർണർ ഒരുക്കിയ ‘ക്രിസ്തുമസ് വിരുന്നിൽ രാജ്ഭവനിൽ അതിഥികൾ പലരുമെത്തിയപ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിദ്ധ്യം ശ്രദ്ധേയമായി. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ആഘോഷത്തിൽ പങ്കെടുത്തത് ചീഫ് സെക്രട്ടറിയും . സർക്കാരിൻ്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും മാത്രം. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു.
ഗവർണ്ണറും സർക്കാരും തമ്മിൽ നിലനിൽക്കുന്ന ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. കിസ്തുമസ് ആഘോഷത്തിനായി രാജ്ഭവന് അഞ്ച് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അനുവദിച്ചത്.