വാഹനാപകടത്തിൽ തളർന്നു പോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് ഹൈക്കോടതി

Date:

മൂവാറ്റുപുഴ: 2016 – ൽ മേക്കടമ്പിൽ  നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തളർന്നുപോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച്  ഹൈകോടതി.
ഐരാപുരം കാരിക്കൽ വീട്ടിൽ ജ്യോതിസ് രാജ് കൃഷ്ണക്കാണ്​ പലിശ ഉൾപ്പെടെ 2.16 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാൻ ജസ്റ്റ‌ിസ് എസ്. ഈശ്വരൻ ഉത്തരവിട്ടത്. 2016 ഡിസംബർ മൂന്നിന്​ രാത്രിയാണ് മേക്കടമ്പിൽ പഞ്ചായത്തിനുസമീപം അപകടം ഉണ്ടായത്.

മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്‍റെ ഭാര്യ രാധ(60), രജിത (30), നിവേദിത (ആറ്​) എന്നിവർ അപകടത്തിൽ മരിച്ചു. രാധയുടെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ് അമ്പാടി, ശ്രേയ എന്നിവർക്ക്​ ഗുരുതരമായി പരിക്കേറ്റു. ജ്യോതിസ് രാജ് പൂർണ്ണമായി തളർന്ന് കിടപ്പിലാണ്.

ജ്യോതിസ് രാജിന്​ വേണ്ടി പിതാവ് രാജേഷ് കുമാറാണ്​ കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ എം.എ.സി.ടി കോടതി 2020 ജൂലൈയിൽ 44.94 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടിരുന്നു. ഇതാണ് ഹൈക്കോടതി പലിശ ഉൾപ്പെടെ 2.16 കോടി രൂപയാക്കി വർദ്ധിപ്പിച്ചത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...