ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടി വെച്ച സംഭവം ; വനിതാ ഡോക്ടര്‍ പിടിയില്‍

Date:

തിരുവനന്തപുരം: നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടി വെച്ച സംഭവത്തില്‍ വനിതാ ഡോക്ടര്‍ പിടിയില്‍. കൊല്ലത്തെ സ്വാകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഡോ.ദീപ്തി മോള്‍ ജോസാണ് പോലീസ് പിടിയിലായത്. പ്രതി കൃത്യം നിര്‍വഹിച്ചത്  മാസങ്ങളോളം നീണ്ട ഇന്റര്‍നെറ്റ് പഠനത്തിനുശേഷമെന്ന് പൊലീസ്. എയര്‍പിസ്റ്റള്‍ ഉപയോഗിക്കുന്നതും വെടിവയ്ക്കുന്നതുമെല്ലാം യൂട്യൂബ് വീഡിയോ കണ്ടാണ് പ്രതി ഡോ.ദീപ്തി മോള്‍ ജോസ് പഠിച്ചത്. വെടിവയ്ക്കാന്‍ മാസങ്ങളോളം പരിശീലനം നടത്തി. അതിനുശേഷമാണ് ആക്രമണത്തിന് തയ്യാറെടുത്തതെന്ന് പൊലീസ് പറയുന്നു.

 നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയായ ഷിനിയ്ക്കാണ് വെടിയേറ്റത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരം നഗരത്തിലെ  ചെമ്പകശ്ശേരിയലുള്ള ഷിനിയുടെ വീട്ടിലെത്തിയാണ് ഡോ.ദീപ്തി വെടിവച്ചത്. കുറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി് എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.. മുഖം പൊത്തിയതിനാല്‍ ഷിനിയുടെ വിരലിനാണ് വെടിയേറ്റത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ കണ്ടെത്തിയത്.

അറസ്റ്റിലായ ഡോ.ദീപ്തി മോള്‍ ജോസ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ഡോ.ദീപ്തിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

സുജീത്തും ഡോ.ദീപ്തിയും ഒന്നര വര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും അടുപ്പത്തിലായി.  പിന്നീട് സുജിത്ത് അവിടെനിന്നും പോയതോടെ ദീപ്തിയുമായി അകന്നു. സുജിത്തും മായുള്ള സൗഹൃദത്തിനു ഭാര്യ ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ദീപ്തി പൊലീസിനോടു പറഞ്ഞത്.

Share post:

Popular

More like this
Related

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...

ടിആര്‍എഫിനെ ഭീകര സംഘടനാ പട്ടികയില്‍ ഉൾപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘം

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ...

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...