കോഴിക്കോട് : പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അതീവഗൗരവം ഉള്ളതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അൻവർ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവങ്ങളും പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുമാണെന്ന് പറഞ്ഞ ടി.പി, അവ പറയുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങ.വി. അൻവറിന്റെ ഇടപെടൽ മുന്നണിയെ ബാധിക്കില്ലെന്നും തെറ്റ് ചെയ്തോ ഇല്ലയോ എന്നതിൽ അന്വേഷണം നടക്കുമെന്നും എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി. ‘ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രമായില്ല. അത് അന്വേഷിച്ച് തെളിയിക്കുകയും വേണം. പരാതിയിൽ പരിശോധന നടത്താമെന്നും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് എതിരായ ആരോപണങ്ങളിൽ വിവരങ്ങൾ പുറത്തുവരട്ടെ. എല്ലാ കാര്യങ്ങളും പരിശോധിക്കും. തെറ്റുകൾക്കതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകും, അദ്ദേഹം വ്യക്തമാക്കി.
ഇ.പി. ജയരാജൻ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമാണെന്നും അദ്ദേഹം ആ നേതൃത്വത്തിൽ തുടരുമെന്ന് വിശ്വസിക്കുന്നതായും ടി.പി പറഞ്ഞു. സിപിഎമ്മിന്റെ വളർച്ചയ്ക്കുവേണ്ടി ഒരുപാട് ത്യാഗം അനുഭവിച്ച ആളാണ് ഇ.പിയെന്നും ഇനിയും പാർട്ടിക്ക് സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ടി.പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ മുന്നണിയിൽ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.