എത്തിച്ചത് നീല ട്രോളി ബാഗിൽ’; ‘സമഗ്ര അന്വേഷണം വേണം’ – എസ്പിക്ക് സിപിഎം പരാതി ‘

Date:

പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നൽകി സിപിഎം. . കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാന്‍ വേണ്ടിയാണ് പണം എത്തിച്ചതെന്നാണ് ആരോപണം.

ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും പരാതിയില്‍ അവശ്യപ്പെടുന്നു. രാഹുലും ഷാഫിയും 10.45 മണി മുതൽ ഹോട്ടലിൽ ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗിൽ പണം എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ കെപിഎം ഹോട്ടലിൽ കള്ളപ്പണം കൊണ്ട് വന്നിരുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിക്കുന്നത്. വ്യാജ ഐഡി കാര്‍ഡ് കേസിലെ പ്രതി ഫെനി നൈനാൻ എന്തിന് കെപിഎം ഹോട്ടലിൽ വന്നു. ഇയാളുടെ കയ്യിൽ ട്രോളി ബാഗ് ഉണ്ടായിരുന്നു. രാഹുലും ഉണ്ടായിരുന്നു. ഇതിൻ്റെ എല്ലാ തെളിവുകളും ഉടൻ മധ്യമങ്ങൾ വഴി പുറത്ത് വിടുമെന്നും സുരേഷ് ബാബു പറഞ്ഞു.

Share post:

Popular

More like this
Related

അശ്ലീല ഉള്ളടക്കം : ഉല്ലൂ ആപ്പ് ‘ഹൗസ് അറസ്റ്റ്’ റിയാലിറ്റിഷോ  അവതാരകൻ അജാസ് ഖാന് നോട്ടീസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

റിയാലിറ്റിഷോയിൽ സംപ്രേക്ഷണം ചെയ്ത അശ്ലീല ഉള്ളടക്കത്തിനെതിരെ നടൻ അജാസ് ഖാന് നോട്ടീസ്...

‘അങ്ങനെ നമ്മൾ അതും നേടി; വിഴിഞ്ഞം യാഥാര്‍ത്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി’- പിണറായി വിജയൻ

തിരുവനന്തപുരം:  അങ്ങനെ നമ്മൾ അതും നേടിയെടുത്തെന്നും ഇത് അഭിമാന നിമിഷമെന്നും മുഖ്യമന്ത്രി...

കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി...