ശ്രീലങ്കയിൽ ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം വൻ വിജയത്തിലേക്ക്

Date:

[ Photo Courtesy : X ]

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് സൂചന. വ്യാഴാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പകുതിയിലധികം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ, എൻപിപി 63 ശതമാനം വോട്ടുകളുമായി വൻ ലീഡ് നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 225 അംഗ സഭയിലെ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും എൻപിപി മുന്നിട്ടുനിൽക്കുന്നതായാണ് വിവരം.

225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ദിസനായകെ സർക്കാരിന് സ്ഥിരത ഉറപ്പാക്കാൻ പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. 2022 ലെ സാമ്പത്തികപ്രതിസന്ധിക്കു ശേഷം ശ്രീലങ്കൻ പാർലമെന്റിലേക്കു നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകെയോടു പരാജയപ്പെട്ട റനിൽ വിക്രമസിംഗെയും രാജപക്സെ സഹോദരങ്ങളും മത്സരിച്ചില്ല. 1977 നു ശേഷം ഇതാദ്യമായാണു വിക്രമസിംഗെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത്. 8,800 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അഴിമതിക്കെതിരെ പോരാടുമെന്നും രാജ്യത്തിന്റെ മോഷ്ടിച്ച സ്വത്തുക്കൾ വീണ്ടെടുക്കുമെന്നും വാഗ്ദാനം നൽകിയാണ് അനുര കുമാര ദിസനായകെ സെപ്റ്റംബറിൽ അധികാരമേറ്റത്.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...