തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനൽ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്കാരിക വകുപ്പ് 2020 ഫെബ്രുവരിയിൽ തന്നെ ഫയലിൽ രേഖപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് ശേഷം മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ ബാലനും ഫയൽ സമർപ്പിച്ചിരുന്നു. എന്നാൽ, ക്രിമിനൽ നടപടികളിലേക്ക് സർക്കാർ പോയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകളിൽ നീയമ നിർമ്മാണമാണ് സർക്കാർ തലത്തിൽ പരിശോധിച്ചത്. അടൂർ റിപ്പോർട്ടിൽ ഹേമ കമ്മിറ്റിയുടെ ശുപാർശകളും ഉൾപ്പെടുത്തിയുള്ള ബില്ലിനുള്ള സാധ്യതയാണ് മുഖ്യമന്ത്രി തേടിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് DGP ക്ക് കൈമാറിയ ശേഷം ഭരണപരവും നീയമപരവുമായ നടപടി വേണ്ടതുണ്ടെന്നും സാംസ്കാരി വകുപ്പ് ഫയലിൽ എഴുതി. എന്നിട്ടും നീയമ നടപടികള്‍ മുന്നോട്ട് പോകാത്തത് സർക്കാർ തലത്തിൽ ചര്‍ച്ചയായില്ല. വർഷങ്ങൾക്കിപ്പുറം ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്ന ശേഷമുള്ള പ്രമുഖ നടന്മാർക്കെതിരെയുള്ള ആരോപണങ്ങളും അന്വേഷണവും അറസ്റ്റും സർക്കാർ മുൻകൂട്ടി കണ്ട് അന്നേ തുടർനടപടികളിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്നതാണ് വ്യക്തമാകുന്നത്.